Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : List

മസൂദ് അസ്ഹറിനെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽപ്പെടുത്തി പാക്കിസ്ഥാൻ

ഇ​​​സ്‌ലാമാ​​​ബാ​​​ദ്: ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ത​​​ല​​​വ​​​ൻ മ​​​സൂ​​​ദ് അ​​​സ്ഹ​​​റി​​​നെ മോ​​​സ്റ്റ് വാ​​​ണ്ട​​​ഡ് ഭീ​​​ക​​​ര​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പാ​​​ക്കി​​​സ്ഥാ​​​ൻ.

ഇ​​​യാ​​​ളു​​​ടെ ത​​​ല​​​യ്ക്ക് 70 ല​​​ക്ഷം പാ​​​ക്കി​​​സ്ഥാ​​​നി രൂ​​​പ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഫെ​​​ഡ​​​റ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ റെ​​​ഡ് ബു​​​ക്കി​​​ൽ മ​​​സൂ​​​ദ് അ​​​സ്ഹ​​​ർ തു​​​ട​​​രും.

2001ലെ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ മ​​​സൂ​​​ദ് അ​​​സ്ഹ​​​ർ ഉ​​​ൾ​​​പ്പടെ ഇ​​​രു​​​പ​​​തോ​​​ളം ഭീ​​​ക​​​ര​​​രെ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

2016 പ​​​ഠാ​​​ൻ​​​കോ​​​ട്ട് വ്യോ​​​മ​​​താ​​​വ​​​ളം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും 2019 പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​ർ​​​ക്കു പ​​​ങ്കു​​​ണ്ട്.

NRI

ടൈം ​മാ​ഗ​സി​ൻ 'വു​മ​ൺ ഓ​ഫ് ദി ​ഇ​യ​ർ 2026': പ​ട്ടി​ക​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ

ന്യൂ​യോ​ർ​ക്ക്:  ടൈം ​മാ​ഗ​സി​ന്‍റെ 2026-ലെ '​വു​മ​ൺ ഓ​ഫ് ദി ​ഇ​യ​ർ' പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി. വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക, ബ​യോ​ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ മു​ദ്ര പ​തി​പ്പി​ച്ച മൂ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണ് ഈ ​അ​ഭി​മാ​ന​ക​ര​മാ​യ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

 സ​ഫീ​ന ഹു​സൈ​ൻ ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സ്കൂ​ൾ പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച പെ​ൺ​കു​ട്ടി​ക​ളെ തി​രി​കെ ക്ലാ​സ്മു​റി​ക​ളി​ലെ​ത്തി​ക്കു​ന്ന 'എ​ഡ്യൂ​ക്കേ​റ്റ് ഗേ​ൾ​സ്' എ​ന്ന എ​ൻജിഒ​യു​ടെ സ്ഥാ​പ​ക​യാ​ണ്. ഇ​തു​വ​രെ 15 ല​ക്ഷം പെ​ൺ​കു​ട്ടി​ക​ളെ ഇ​വ​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. ര​മ​ൺ മാ​ഗ്സ​സെ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ എ​ൻജിഒ കൂ​ടി​യാ​ണി​ത്.

രേ​ഷ്മ സൗ​ജാ​നി, 'ഗേ​ൾ​സ് ഹു ​കോ​ഡ്' , 'മോം​സ് ഫ​സ്റ്റ്' എ​ന്നി​വ​യു​ടെ സ്ഥാ​പ​ക. അ​മേ​രി​ക്ക​യി​ലെ ശി​ശു​സം​ര​ക്ഷ​ണ പ്ര​തി​സ​ന്ധി​ക്കെ​തി​രെ​യും അ​മ്മ​മാ​രു​ടെ സാ​മ്പ​ത്തി​ക തു​ല്യ​ത​യ്ക്കാ​യും ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളാ​ണ് ഇ​വ​രെ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

ഡോ. ​രേ​ഷ്മ കേ​വ​ൽ​ര​മ​ണി, പ്ര​മു​ഖ ബ​യോ​ടെ​ക് ക​മ്പ​നി​യാ​യ 'വെ​ർ​ട്ടെ​ക്സ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സിന്‍റെ സി​ഇഒ സി​ക്കി​ൾ സെ​ൽ അ​നീ​മി​യ​യ്ക്കു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ക്രി​സ്‌​പ​ർ അ​ധി​ഷ്ഠി​ത ജീ​ൻ എ​ഡി​റ്റിം​ഗ് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഇ​വ​രാ​ണ്.

പാ​കി​സ്താ​നി അ​ഭി​ഭാ​ഷ​ക മ​ഹ്നൂ​ർ ഒ​മ​ർ, ഗാ​യി​ക ബ്രാ​ൻ​ഡി കാ​ർ​ലൈ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​രും  ​പ​ട്ടി​ക​യി​ലു​ണ്ട്.

District News

അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക: ജി​ല്ല​യി​ല്‍ 67,856 പേ​ര്‍ പു​റ​ത്ത്

കൊ​ല്ലം: വോ​ട്ട​ര്‍​പ്പ​ട്ടി​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന (എ​സ്ഐ​ആ​ര്‍) പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത് 20,76,671 പേ​ര്‍. മു​മ്പു​ണ്ടാ​യി​രു​ന്ന വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് 67,856പേ​ര്‍ പു​റ​ത്താ​യി. ക​ര​ട് വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​തി​രു​ന്ന 92,786 പേ​ര്‍ അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു. എ​സ്‌​ഐ​ആ​ര്‍ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ആ​കെ വോ​ട്ട​ര്‍​മാ​രാ​യി​രു​ന്ന 21.44 ല​ക്ഷം ആ​ളു​ക​ളി​ല്‍ 1.60 ല​ക്ഷം​പേ​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ 87,979 പേ​ര്‍ പി​ന്നീ​ട് പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ത്തു.

10,84,207 സ്ത്രീ​ക​ളും 9,92,443 പു​രു​ഷ​ന്മാ​രും 21 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സും അ​ട​ക്കം 20,76,671 പേ​രാ​ണ് പു​തി​യ പ​ട്ടി​ക​യി​ലു​ള്ള​ത്. ക​ര​ട് പ​ട്ടി​ക​യി​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​യ​വ​ര്‍ പു​തി​യ​താ​യി പേ​ര് ചേ​ര്‍​ത്തി​ട്ടു​ണ്ട്. 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ പു​തി​യ വോ​ട്ട​ര്‍​മാ​ര്‍ 24,850 മാ​ത്ര​മാ​ണ്. അ​തേ സ​മ​യം പു​തു​താ​യി വോ​ട്ട് ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​രി​ല്‍ 8445 പേ​രു​ടെ അ​പേ​ക്ഷ ത​ള്ളി.

ആ​കെ 96,432 പേ​രാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. ജി​ല്ല​യി​ലെ വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍ 16,079 പേ​ര്‍ 85 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും 18,886 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​ണ്. പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട് 6876 പേ​ര്‍.

ഹി​യ​റിം​ഗി​ൽ അ​യോ​ഗ്യ​രാ​യ​വ​ര്‍ 3746

ജി​ല്ല​യി​ലെ 1.53 ല​ക്ഷം പേ​ര്‍​ക്ക് 2002ലെ ​എ​സ്ഐ​ആ​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നു പു​റ​മേ പ​ട്ടി​ക​യി​ലെ​യും വി​വ​ര​ങ്ങ​ളി​ലെ​യും പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് 98,945 ആ​ളു​ക​ളെ ഹി​യ​റിം​ഗി​നു വി​ളി​ച്ചി​രു​ന്നു. ആ​കെ 2,52,872 പേ​ര്‍​ക്കാ​ണ് ഹി​യ​റിം​ഗ് ന​ട​ന്ന​ത്. ഇ​തി​ല്‍ 2,48,976 വോ​ട്ട​ര്‍​മാ​ര്‍ അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു. 3746 പേ​രെ മ​ര​ണം, ഇ​ര​ട്ടി​പ്പ്, വി​ദേ​ശ പൗ​ര​ത്വം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ഹി​യ​റിം​ഗി​ൽ അ​യോ​ഗ്യ​രാ​ക്കി.

ഹി​യ​റിം​ഗി​ല്‍ അ​യോ​ഗ്യ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും പ​രാ​തി​യു​ള്ള​വ​ര്‍​ക്കും വോ​ട്ട​ര്‍​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചോ ഉ​ത്ത​ര​വ് ല​ഭി​ച്ചോ 15 ദി​വ​സ​ത്തി​ന​കം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് ഒ​ന്നാം അ​പ്പീ​ല്‍ ന​ല്‍​കാം.

30 ദി​വ​സ​ത്തി​ന​കം ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീസ​ര്‍​ക്ക് ര​ണ്ടാം അ​പ്പീ​ല്‍ ന​ല്‍​കാം. അ​ന്തി​മ വോ​ട്ട​ര്‍​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന ദി​വ​സം​വ​രെ വോ​ട്ട​റാ​യി പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

കൂ​ടു​ത​ല്‍ വോ​ട്ട​ർമാര്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍

ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട​ർമാര്‍ ഉ​ള്ള​തു ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. 2,13,642 വോ​ട്ട​ർമാര്‍. കു​ണ്ട​റ മ​ണ്ഡ​ല​മാ​ണ് ര​ണ്ടാ​മ​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ർമാരും (4 പേ​ര്‍) കു​ണ്ട​റ​യി​ലാ​ണ്. കു​ന്ന​ത്തൂ​ര്‍, ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർമാരുണ്ട്.

കൊ​ല്ല​ത്താ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർമാരുള്ള​ത്. 1,63,106 പേ​ര്‍. ക​രു​നാ​ഗ​പ്പ​ള്ളി​യു​മാ​യി നോ​ക്കു​മ്പോ​ള്‍ ഏ​താ​ണ്ട് അ​ന്‍​പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ട​ർമാരുടെ കു​റ​വു​ണ്ട്.ന​ഗ​ര മ​ണ്ഡ​ല​മാ​യ ഇ​ര​വി​പു​ര​ത്തും കൊ​ല്ലം പോ​ലെ വോ​ട്ട​ർമാര്‍ കു​റ​വു​ണ്ട്. 1,67,398 പേ​ര്‍.

 

 

Sports

സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി

മും​​ബൈ: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി. ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് മൂ​​ന്നാം ജ​​യ​​ത്തോ​​ടെ പാ​​ക്കി​​സ്ഥാ​​നും സൂ​​പ്പ​​ര്‍ എ​​ട്ട് ടി​​ക്ക​​റ്റ് എ​​ടു​​ത്ത​​തോ​​ടെ​​യാ​​ണി​​ത്. ബി, ​​സി, ഡി ​​ഗ്രൂ​​പ്പു​​ക​​ളി​​ല്‍ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​രാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച ടീ​​മു​​ക​​ളു​​ടെ പ​​ട്ടി​​ക നേ​​ര​​ത്തേ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു.

ഇ​​വ​​ര്‍ സൂ​​പ്പ​​ര്‍

ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍, ഗ്രൂ​​പ്പ് ബി​​യി​​ല്‍​നി​​ന്ന് ശ്രീ​​ല​​ങ്ക, സിം​​ബാ​​ബ്‌​വെ, ​ഗ്രൂ​​പ്പ് സി​​യി​​ല്‍​നി​​ന്ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ഇം​​ഗ്ല​​ണ്ട്, ഗ്രൂ​​പ്പ് ഡി​​യി​​ല്‍​നി​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലേ​​ക്ക് എത്തി​​യ​​ത്.

സിം​​ബാ​​ബ്‌വെ ​​മാ​​ത്രം

സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യാ​​ണ് എ​​ട്ടു ടീ​​മു​​ക​​ളും മ​​ത്സ​​രി​​ക്കു​​ന്ന​​ത്. സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഇ​​ന്ത്യ, സിം​​ബാ​​ബ്‌വെ, ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ളും ഗ്രൂ​​പ്പ് ര​​ണ്ടി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളും. റൗ​​ണ്ട് റോ​​ബി​​ന്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഗ്രൂ​​പ്പി​​ല്‍ എ​​ല്ലാ ടീ​​മു​​ക​​ളും പ​​ര​​സ്പ​​രം ഒ​​രു ത​​വ​​ണ ഏ​​റ്റു​​മു​​ട്ടും. ര​​ണ്ട് ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റും.

ഓ​​സ്‌​​ട്രേ​​ലി​​യ, ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ടീ​​മു​​ക​​ള്‍ പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ന്ന് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ ഗ്രൂ​​പ്പ് ഒ​​ന്നി​​ലും പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍ ഗ്രൂ​​പ്പ് ര​​ണ്ടി​​ലും ആ​​യി​​രി​​ക്കു​​മെ​​ന്ന് റാ​​ങ്കിം​​ഗി​​ലൂ​​ടെ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടു. ഈ ​​ടീ​​മു​​ക​​ള​​ല്ലാ​​തെ മ​​റ്റു ടീ​​മു​​ക​​ള്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ പു​​റ​​ത്താ​​കു​​ന്ന ടീ​​മി​​ന്‍റെ സ്ഥാ​​നം അ​​വ​​ര്‍​ക്കു ല​​ഭി​​ക്കും. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഓ​​സ്‌​​ട്രേ​​ലി​​യ സൂ​​പ്പ​​ര്‍ എ​​ട്ട് കാ​​ണാ​​തെ പു​​റ​​ത്താ​​യ​​പ്പോ​​ള്‍ സിം​​ബാ​​ബ്‌​വെ ​ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​ത്.

Kerala

എ​സ്ഐ​ആ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു; 24.08 ല​ക്ഷം പേ​ർ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്ഐ​ആ​ർ ക​ര​ടു പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ecinet മൊ​ബൈ​ൽ ആ​പ്പ് voters.eci.gov.in വെ​ബ്സൈ​റ്റ് എ​ന്നി​വ വ​ഴി​യും പ​ട്ടി​ക പ​രി​ശോ​ധി​ക്കാം.

24, 08,503 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു. 2,54,42,352 പേ​രാ​ണ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കി​യ​ത്. 1,23,83,341 പു​രു​ഷ​ൻ​മാ​രും 1,30,58,731 സ്ത്രീ​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. 280 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും ക​ര​ട് പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ഴി​വാ​ക്കി​യ​വ​രി​ൽ പേ​ര് ചേ​ർ​ക്കേ​ണ്ട​വ​ർ ഫോം 6 ​പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. ഇ​തി​നൊ​പ്പം സ​ത്യ​വാം​ഗ്മൂ​ല​വും സ​മ​ർ​പ്പി​ക്ക​ണം. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു പേ​രു ചേ​ർ​ക്കാ​ൻ ഫോം 6 ​എ ന​ൽ​ക​ണം. എ​ല്ലാ ഫോ​മു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ജ​നു​വ​രി 22 വ​രെ പ​രാ​തി​ക​ൾ ന​ൽ​കാ​മെ​ന്നും ആ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

6.45 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മ​രി​ച്ച​വ​ർ 6.49 ല​ക്ഷം പേ​ർ ഉ​ൾ​പ്പെ​ടും. 8.16 ല​ക്ഷം പേ​ർ താ​മ​സം മാ​റി. 1.36 ല​ക്ഷം പേ​രു​ടെ പേ​ര് ഒ​ന്നി​ൽ കൂ​ടു​ത​ലു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കും വോ​ട്ട​ർ​പ​ട്ടി​ക എ​ത്തി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ച​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

 

 

Kerala

തി​രു. കോ​ർ​പ്പ​റേ​ഷ​നി​ൽ തീ​പാ​റും; സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ 93 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ക്കി​യു​ള്ള എ​ട്ട് സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്നീ​ട് അ​റി​യി​ക്കും. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ല്ല. 30 വ​യ​സി​ൽ താ​ഴെ​യു​ള്ള 13 പേ​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

സി​പി​എം 70 സീ​റ്റി​ലും സി​പി​ഐ 17 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കും. ജ​ന​താ​ദ​ള്‍ എ​സ് -ര​ണ്ട്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മൂ​ന്ന്, ആ​ര്‍​ജെ​ഡി മൂ​ന്ന് എ​ന്നി​ങ്ങ​നെ​യും മ​ത്സ​രി​ക്കും. ബാ​ക്കി​യു​ള്ള ഘ​ട​ക​ക്ഷി​ക​ള്‍ ഒ​രോ സീ​റ്റി​ലും മ​ത്സ​രി​ക്കും. നേ​ര​ത്തെ കോ​ണ്‍​ഗ്ര​സും, ബി​ജെ​പി​യും ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Kerala

കളംപിടിക്കാൻ കരുത്തർ; 67 സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​സ്ഥാ​നം പി​ടി​ക്കാ​ൻ പ്ര​മു​ഖ​രെ ഇ​റ​ക്കി ബി​ജെ​പി. ഭ​രി​ക്കാ​ൻ ഒ​രു അ​വ​സ​ര​മാ​ണ് ബി​ജെ​പി ചോ​ദി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

അ​ഴി​മ​തി ര​ഹി​ത അ​ന​ന്ത​പു​രി അ​താ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 67 സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ശാ​സ്ത​മം​ഗ​ലം വാ​ര്‍​ഡി​ൽ മു​ൻ ഡി​ജി​പി ആ​ര്‍ ശ്രീ​ലേ​ഖ മ​ത്സ​രി​ക്കും. പാ​ള​യ​ത്ത് മു​ൻ കാ​യി​ക താ​ര​വും സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ​ദ്മി​നി തോ​മ​സും മു​തി​ർ​ന്ന നേ​താ​വ് വി.​വി.​രാ​ജേ​ഷ് കൊ​ടു​ങ്ങ​ന്നൂ​ര്‍ വാ​ര്‍​ഡി​ലും മ​ത്സ​രി​ക്കും.

തി​രു​മ​ല വാ​ര്‍​ഡി​ൽ ദേ​വി​മ, ക​ര​മ​ന​യി​ൽ ക​ര​മ​ന അ​ജി, നേ​മ​ത്ത് എം.​ആ​ര്‍. ഗോ​പ​ൻ എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​ക​ളാ‌‌​ണ്. പേ​രു​ര്‍​ക്ക​ട​യി​ൽ ടി.​എ​സ്. അ​നി​ൽ​കു​മാ​റും ക​ഴ​ക്കൂ​ട്ട​ത്ത് അ​നി​ൽ ക​ഴ​ക്കൂ​ട്ട​വും ജ​ന​വി​ധി​തേ​ടും.

മു​ന്‍ എം​എ​ല്‍​എ ശ​ബ​രീ​നാ​ഥ​നെ ഉ​ള്‍​പ്പെ​ടെ ക​ള​ത്തി​ലി​റ​ക്കി​യാ​ണ് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ് ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

Kerala

പോ​രാ​ട്ടം ക​ടു​പ്പി​ക്കാ​നു​റ​ച്ച് കോ​ണ്‍​ഗ്ര​സ്; തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​രാ​ട്ടം ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ളെ കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ നേ​മം ഷ​ജീ​ര്‍ ഉ​ള്‍​പ്പെ​ടെ 15 പേ​രു​ടെ പേ​രു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നേ​മം വാ​ര്‍​ഡി​ലാ​ണ് ഷ​ജീ​ര്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും വാ​ർ​ഡും: ജി. ​ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍ (സൈ​നി​ക സ്‌​കൂ​ള്‍ ), പി.​ആ​ര്‍.​പ്ര​ദീ​പ് (ഞാ​ണ്ടൂ​ര്‍​കോ​ണം), കെ.​ശൈ​ല​ജ (ചെ​മ്പ​ഴ​ന്തി), വ​ന​ജ രാ​ജേ​ന്ദ്ര​ബാ​ബു (മ​ണ്ണ​ന്ത​ല), മ​ണ്ണാ​മൂ​ല രാ​ജേ​ഷ് (തു​രു​ത്തു​മൂ​ല).

വി.​മോ​ഹ​ന്‍ ത​മ്പി (വ​ലി​യ​വി​ള), ജി.​പ​ത്മ​കു​മാ​ര്‍ (മേ​ലാം​കോ​ട്), എ​സ്.​ശ്രു​തി (കാ​ല​ടി), സി.​എ​സ്.​ഹേ​മ (ക​രു​മം), ഐ. ​ര​ഞ്ജി​നി (വെ​ള്ളാ​ര്‍), യു.​എ​സ് രേ​ഷ്മ (ക​ളി​പ്പാ​ന്‍​കു​ളം), എ.​ബി​നു​കു​മാ​ര്‍ (ക​മ​ലേ​ശ്വ​രം), കെ.​എ​സ്. ജ​യ​കു​മാ​ര​ന്‍ (ചെ​റു​വ​യ്ക്ക​ല്‍), വി.​ജി. പ്ര​വീ​ണ സു​നി​ല്‍ (അ​ല​ത്ത​റ) എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ര​ണ്ടാം പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​ത്.

കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ ഉ​ൾ​പ്പ​ടെ 48 പേ​രു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള 23 ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഡി​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

 

 

 

 

Kerala

ബി​ഹാ​റി​ലെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; ആ​കെ 7.42 കോ​ടി വോ​ട്ട​ര്‍​മാ​ര്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക സ​മ​ഗ്ര പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ബി​ഹാ​റി​ലെ അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 7.42 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ൽ 7.24 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 7.89 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ജൂ​ൺ മാ​സ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 65 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഓ​ഗ​സ്റ്റി​ൽ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പു​തി​യ ക​ണ​ക്ക് പ്ര​കാ​രം 21.53 ല​ക്ഷം വോ​ട്ട​ർ​മാ​രെ​യാ​ണ് അ​ധി​കം ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് 3.66 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​സ്ഐ​ആ​റി​ന് മു​മ്പു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് 48 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി.

ക​ര​ട് പ​ട്ടി​ക​യി​ലെ ക​ടും​വെ​ട്ടി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ആ​ധാ​ർ കൂ​ടി തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ര്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ്റ്ന സ​ന്ദ​ര്‍​ശി​ക്കും. അ​ടു​ത്ത ആ​ഴ്ച​യോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up